കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ

കു​ഴ​ൽ​പ​ണം

കൂട്ടുപുഴയിൽ വൻ കുഴൽപണ വേട്ട; 36.40 ലക്ഷം പിടികൂടി

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ കുഴൽപണ വേട്ട. മതിയായ രേഖകളില്ലാതെ കർണാടക രജിസ്ട്രേഷൻ ലോറിയിൽ കടത്തിയ 36,40,000 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കൂത്തുപറമ്പ് കതിരൂർ സ്വദേശികളായ ലോറി ഡ്രൈവർ ഷാജീവൻ (48), ക്ലീനർ ഷിജിത്ത് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ 11ഓടെയാണ് കർണാടകയിൽനിന്ന് മാക്കൂട്ടം ചുരം പാതവഴി കേരളത്തിലേക്ക് വരുകയായിരുന്ന ലോറിയിൽനിന്ന് കുഴൽപണം പിടികൂടിയത്. ലോറിയും പിടികൂടിയ പണവും സഹിതം പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർമാരായ പി. പ്രമോദൻ, വി.വി. ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എൻ. സതീഷ്, കെ.കെ. രാഗിൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - fake money seized during vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.