ഇരിട്ടി: പേരാവൂർ, ഇരിട്ടി പൊലീസ് സബ്ഡിവിഷനുകളിലായി 2000ത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കേളകം, ആറളം, കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിൽ മാവോവാദി ഭീഷണിയുള്ള 56 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലെ സുരക്ഷ പൂർണമായും തണ്ടർബോൾട്ടിനും കേന്ദ്രസേനക്കും ആയിരിക്കും.
ലോക്കൽ പൊലീസിനുപുറമെ കെ.എ.പിയിൽ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ട് കമ്പനി വീതം ബി.എസ്.എഫ്, കർണാടക പൊലീസ്, മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂൺ തണ്ടർബോൾട്ടും സുരക്ഷയൊരുക്കും. പ്രശ്നസാധ്യത കരുതുന്ന ബൂത്തുകളിൽ വെബ് കാമറ നിരീക്ഷണവും വിഡിയോ നിരീക്ഷണവും ഉണ്ടാവും.
നിരീക്ഷണ കാമറകൾ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. പോളിങ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിനുള്ളിൽ വോട്ടർമാർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല. ആറുവീതം പോളിങ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തിലും ഉണ്ടാവുക. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വോട്ടർമാരെ ബൂത്തിനുള്ളിലേക്ക് കടത്തിവിടുക.
ഇരിട്ടി: ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ അതിർത്തികളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന ഹൈകോടതി നിർദേശത്തെത്തുടർന്ന് കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പ്രത്യേക നിരീക്ഷണമുണ്ടാവും. കൂട്ടുപുഴയിൽ കേരള പൊലീസിെൻറയും മാവോവാദി വിരുദ്ധ സ്ക്വാഡിെൻറയും വെവ്വേറെ പരിശോധനകൾ നടക്കും.
നിലവിൽ മാക്കൂട്ടം അതിർത്തി വഴി കർണാടകയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇപ്പോൾതന്നെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ആർ.ടി.പി.സി.ആർ പരിശോധന നടത്തി, കോവിഡ് നെഗറ്റിവ് ആണെന്ന് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതിന് പുറമെയാണ് പ്രത്യേക പരിശോധനയും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.