കാല് കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഹാൻഡ് വാഷ് യൂനിറ്റ് നിര്‍മിച്ച് റിട്ട. പ്രധാനാധ്യാപകന്. ചാവശ്ശേരിയിലെ കെ.വി. രവീന്ദ്രനാണ് പൂര്‍ണമായും കാല് കൊണ്ട് പ്രവർത്തിക്കുന്ന ഹാൻഡ് വാഷ് യൂനിറ്റ് നിര്‍മിച്ചത്. ഒരു കാല്കൊണ്ട് ചവിട്ടിയാല്‍ കൈകഴുകാനും മറുകാല് കൊണ്ട് ചവിട്ടിയാല്‍ സോപ്പ് ഉപയോഗിക്കാനും പറ്റുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.
ആരുടെയും കരസ്പര്‍ശമേല്‍ക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും സമ്പര്‍ക്കം വഴി രോഗം പകരാതിരിക്കാനും യൂനിറ്റ് സഹായിക്കും. സ്കൂള്‍ ഉൾപ്പെടെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഈ സംവിധാനമാണ് ഏറെ പ്രയോജനകരമാവുകയെന്നും പൊതുയിടങ്ങളിലും ഇത്തരം സംവിധാനമാണ് നല്ലതെന്നും രവീന്ദ്രന് മാസ്റ്റര്‍ പറയുന്നു.
തില്ലങ്കേരി ഗവ. യു.പി സ്കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം ഉളിയില്‍ ഗവ. യു.പി സ്കൂള്‍ പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് സ്കൂളുകളിലും സയന്‍സ് അധ്യാപകനായിരിക്കെ സംസ്ഥാന -ജില്ല ശാസ്ത്രോത്സവത്തില്‍ നിരവധി തവണ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്.
ക്ഷിണേന്ത്യാ ശാസ്ത്രോത്സവത്തില്‍ അധ്യാപകര്‍ക്കുള്ള പഠനോപകരണ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ചാവശ്ശേരിയിലെ വീട്ടില്‍ തന്നെ ഒരു മുറി പൂര്‍ണമായും ലാബാക്കി മാറ്റി പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തിവരുകയാണ് രവീന്ദ്രന് മാസ്റ്റര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.