ഇരിട്ടി: ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാനഘട്ട മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനെ തുടർന്ന് രണ്ടുമണിക്കൂറോളം നേരം പുതിയ പാലം ഗതാഗതത്തിനായി തുറന്നു. വാഹന പണിമുടക്കായതിനാൽ ഭാരവാഹനങ്ങൾ ഇല്ലാത്തതും വാഹനത്തിരക്ക് കുറവായതും കാരണം വളരെകുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് കടന്നുപോയത്.
വിവരമറിഞ്ഞ് എം.എൽ.എ സണ്ണി ജോസഫും പ്രദേശവാസികളും സ്ഥലത്തെത്തി. കടന്നുപോയവരെല്ലാം ഏറെ ആഹ്ലാദത്തോടെയാണ് പുതിയ പാലത്തിലൂടെ യാത്ര നടത്തിയത്. രാവിലെ എേട്ടാടെ തുറന്ന പാലം 10 ഓടെ വീണ്ടും അടച്ചു. പാലത്തിൽ ഇനിയും പ്രവൃത്തി ബാക്കിയുണ്ട്. ഇത് പൂർത്തിയാക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്ന് പാലം നിർമാണവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.