ടാറിങ് പ്രവൃത്തി പൂർത്തിയാകാത്ത മീത്തലെ പുന്നാട് റോഡ്

ഒന്ന് ടാർ ചെയ്യുമോ ഈ റോഡ്, പ്ലീസ്​...

ഇ​രി​ട്ടി: റോ​ഡ്​ ന​വീ​ക​രി​ക്കു​മ്പോ​ൾ ഇ​ത്ര​യേ​റെ യാ​ത​ന​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് പു​ന്നാ​ട് -മീ​ത്ത​ലെ പു​ന്നാ​ട് നി​വാ​സി​ക​ൾ സ്വ​പ്​​ന​ത്തി​ൽ​പോ​ലും ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. കാ​ക്ക​യ​ങ്ങാ​ട് മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കു​ൾ​പ്പെ​ടെ മ​ട്ട​ന്നൂ​ർ, ക​ണ്ണൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന റോ​ഡാ​ണ് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്.

കാ​ക്ക​യ​ങ്ങാ​ട് - മീ​ത്ത​ലെ പു​ന്നാ​ട് -പു​ന്നാ​ട് റോ​ഡ് ര​ണ്ട് റീ​ച്ചു​ക​ളി​ലാ​യി റോ​ഡ് ടാ​റി​ങ്​ പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​ന്നാം​ഘ​ട്ട ടാ​റി​ങ്​ പ്ര​വൃ​ത്തി മീ​ത്ത​ലെ പു​ന്നാ​ട് ഭാ​ഗ​ത്ത് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പു​ന്നാ​ട് മു​ത​ൽ മീ​ത്ത​ലെ പു​ന്നാ​ട് വ​രെ​യു​ള്ള ര​ണ്ടാം റീ​ച്ച് റോ​ഡ് പ്ര​വൃ​ത്തി ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

റോ​ഡ് വീ​തി​കൂ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​രാ​റു​കാ​ർ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​മാ​ണ് ആ​ദ്യം പ്ര​വൃ​ത്തി വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ദ്യം എ​ട്ട് മീ​റ്റ​റി​ൽ റോ​ഡ് പ്ര​വൃ​ത്തി പാ​സാ​യെ​ങ്കി​ലും പി​ന്നീ​ട് ജ​ന​കീ​യ ക​മ്മി​റ്റി ഇ​ട​പെ​ട്ട് 10 മീ​റ്റ​റാ​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ചി​ല​ർ വി​സ​മ്മ​തി​ച്ച​താ​ണ് ന​വീ​ക​ര​ണം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്.

പി​ന്നീ​ട് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ക​യും നി​ല​വി​ലെ ടാ​റി​ങ് കി​ള​ച്ചു​മാ​റ്റു​ക​യും ചെ​യ്തു. ഇ​തു​വ​ഴി വേ​ന​ലി​ലും മ​ഴ​ക്കാ​ല​ത്തും ദു​രി​തം​പേ​റി​യാ​ണ് യാ​ത്ര​ക്കാ​ർ പോ​യ​ത്. പി​ന്നീ​ട് ടാ​റി​ങ്ങി​നാ​യി മെ​റ്റ​ലു​ക​ൾ പാ​കി. എ​ന്നാ​ൽ, ടാ​റി​ങ് പ്ര​വൃ​ത്തി ഇ​തു​വ​രെ തു​ട​ങ്ങി​യി​ല്ല. ഇ​തോ​ടെ റോ​ഡി​ലി​ട്ട ക​ല്ലു​ക​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഇ​ള​കി തെ​റി​ക്കാ​ൻ തു​ട​ങ്ങി.

കാ​ൽ​ന​ട​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ഴു​ക​യും ഓ​ട്ടോ യാ​ത്ര ഉ​ൾ​പ്പെ​ടെ മു​ട​ങ്ങു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി. പൊ​ടി​യാ​ണെ​ങ്കി​ൽ അ​തി​രൂ​ക്ഷം. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സ​മ​ര​ത്തി​ലാ​ണ്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ടാ​റി​ങ് പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags:    
News Summary - kakkayangad-meethale punnad-punnad road is unfinished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.