ഇരിട്ടി: കൂട്ടുപുഴ സംസ്ഥാന അതിർത്തിയിൽ 10 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ച് പൊലീസിന് കൈമാറി പ്രവർത്തനം തുടങ്ങി ആറു മാസം കഴിഞ്ഞിട്ടും ഇതുവരെ വൈദ്യുതി കണക്ഷൻ കിട്ടിയില്ല.
വൈദ്യുതിയില്ലാത്തതിനാൽ ബാത്ത്റൂം ഉൾപ്പെടെയുള്ള സൗകര്യം ഉണ്ടായിട്ടും വെള്ളവുമില്ല. മയക്കുമരുന്ന് ഉൾപ്പെടെ അയൽ സംസ്ഥാനത്തുനിന്ന് ഏറെ എത്തുന്ന കൂട്ടുപുഴ സംസ്ഥാന അതിർത്തി 24 മണിക്കൂറും പൊലീസ് കണ്ണും കാതും തുറക്കേണ്ട പ്രദേശമാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കേണ്ട അതിർത്തിയിലാണ് വെളിച്ചം പോലുമില്ലാത്ത അവസ്ഥ. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അതിർത്തിയിൽ ചെക്പോസ്റ്റിന് സ്ഥിരം സംവിധാനമാക്കിയത്. ഫർണിച്ചറും വൈദ്യുതിയും വെള്ളവും ഒന്നും ഒരുക്കാതെ ആഘോഷമായാണ് ഉദ്ഘാടനം നടത്തിയത്. ഒരു മാസംകൊണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ആറു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഡ്യൂട്ടിക്കിടയിൽ പ്രാഥാമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ സമീപത്തെ ആർ.ടി ചെക്പോസ്റ്റിന്റെയോ എക്സൈസ് ചെക്പോസ്റ്റിന്റെയോ വാതിൽ മുട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.