ഇരിട്ടി: നാലുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുതുവർഷദിനത്തിൽ കൂട്ടുപുഴ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉച്ചക്ക് ഒന്നിന് ഉദ്ഘാടനം ചെയ്യും. മാക്കൂട്ടം-ചുരം അന്തർസംസ്ഥാന പാതയിൽ കേരള- കർണാടക സംസ്ഥാനങ്ങൾക്കിടയിലെ പ്രവേശന കവാടമാണ് കൂട്ടുപുഴ പാലം. ഇരു സംസ്ഥാനങ്ങളുമായി ദിവസേന ബന്ധപ്പെടുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും വ്യാപാരികൾക്കും പാലം ആശ്വാസമാണ്.
കൂട്ടുപുഴ പുഴക്ക് കുറുകെ 90 മീറ്റർ നീളത്തിൽ അഞ്ചു തൂണുകളിലായി പാലത്തിെൻറ നിർമാണം 2017 ഒക്ടോബറിലാണ് ആരംഭിച്ചത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോൾ പ്രതിസന്ധികളേയും എതിർപ്പിനേയും മറികടന്നതിെൻറ ആഘോഷംകൂടിയാണ്. പാലത്തിെൻറ ഉപരിതല ടാറിങ്ങും പെയിന്റിങ്ങും പൂർത്തീകരിച്ചു. കെ.എസ്.ടി.പി പദ്ധതിയിൽപ്പെടുത്തി തലശ്ശേരി - വളവുപാറ അന്തർസംസ്ഥാന പാതയുടെ നവീകരണത്തിെൻറ ഭാഗമായാണ് കൂട്ടുപുഴ ഉൾപ്പെടെ ഏഴ് പാലങ്ങളുടേയും 52 കിലോമീറ്റർ റോഡിെൻറയും നിർമാണം തുടങ്ങിയത്. നാലുതവണയാണ് നിർമാണ കരാർ നീട്ടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.