രജത ജൂബിലി ഭാഗമായി ആറളം പഞ്ചായത്ത്‌ കുടുംബശ്രീ കൂട്ടക്കളത്തെ നിർധന കുടുംബത്തിന്‌ വേണ്ടി നിർമിച്ച സ്‌നേഹവീട്‌

പ്രവീണിന്റെ സ്വപ്നത്തിന് കൂട്ടായി കുടുംബശ്രീ

ഇ​രി​ട്ടി: ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ വീ​ഴ്‌​ച​യി​ൽ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട്‌ കി​ട​പ്പു​രോ​ഗി​യാ​യി മാ​റി​യ ആ​റ​ളം കൂ​ട്ട​ക്ക​ള​ത്തെ മ​രം​ക​യ​റ്റ തൊ​ഴി​ലാ​ളി തു​മ്പ​ത്ത്‌ പ്ര​വീ​ണി​ന്റെ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്‌​ക​രി​ച്ച്‌ ആ​റ​ളം കു​ടും​ബ​ശ്രീ. പ്ര​വീ​ണും ഭാ​ര്യ പ്ര​വീ​ണ​യും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന്‌ കു​ടും​ബ​ശ്രീ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കൂ​ട്ടാ​യ്മ​യി​ൽ സു​ര​ക്ഷി​ത വീ​ടൊ​രു​ങ്ങി​യ​ത്‌.

മം​ഗ​ലോ​ട​ൻ ഇ​ബ്രാ​ഹിം ഹാ​ജി​യാ​ണ്‌ സ്‌​നേ​ഹ വീ​ടി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത്‌ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്‌. ര​ണ്ട്‌ മാ​സം മു​മ്പ്‌ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്‌ ആ​റ​ളം പ​ഞ്ചാ​യ​ത്ത്‌ നി​ർ​മി​ച്ച 64 ലൈ​ഫ്‌ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ വി​ത​ര​ണ ച​ട​ങ്ങി​ൽ സ്‌​നേ​ഹ​വീ​ട്‌ നി​ർ​മാ​ണ​ത്തി​നും ത​റ​ക്ക​ല്ലി​ട്ടു.

വീ​ട്‌ നി​ർ​​മാ​ണ​ത്തി​ന്‌ പ​ഞ്ചാ​യ​ത്തി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി നാ​ല്‌ ല​ക്ഷ​വും കു​ടും​ബ​ശ്രീ ന​റു​ക്കെ​ടു​പ്പ്‌ പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ട്‌ ല​ക്ഷ​വും സ​മാ​ഹ​രി​ച്ചു. 40000 രൂ​പ​യു​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​ദാ​ര​മ​തി​ക​ൾ ന​ൽ​കി. 6,40,000 രൂ​പ മു​ട​ക്കി​യാ​ണ്‌ 510 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ വീ​ട്‌ നി​ർ​മി​ച്ച​ത്‌. ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള​വും എ​ത്തി​ക്കും.15​ന്‌ രാ​വി​ലെ 9.30ന്‌ ​ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ പി.​പി. ദി​വ്യ വീ​ടി​ന്റെ താ​ക്കോ​ൽ കു​ടും​ബ​ത്തി​ന്‌ കൈ​മാ​റും. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​പി. രാ​ജേ​ഷ്‌ അ​ധ്യ​ക്ഷ​നാ​വും. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ ബി​നോ​യ്‌ കു​ര്യ​ൻ, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എം. സൂ​ർ​ജി​ത്ത്‌ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ആ​റ​ളം ഫാം ​ആ​ദി​വാ​സി മേ​ഖ​ല​യി​ല​ട​ക്കം കു​ടും​ബ​ശ്രീ വ​നി​ത കൂ​ട്ടാ​യ്മ​യി​ൽ വീ​ട്‌ നി​ർ​മി​ച്ച്‌ മാ​തൃ​ക തീ​ർ​ത്ത​വ​രാ​ണ്‌ ആ​റ​ളം കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്‌.

Tags:    
News Summary - Kudumbashree-Dream-Praveen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.