ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ പൗരപ്രമുഖരെ നേരിട്ട് കണ്ട് എൽ.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എം.വി ജയരാജൻ. പര്യടനത്തിനായി എത്തിയ ജയരാജന് ഇരിട്ടിയിൽ ഊഷ്മള സ്വീകരണം ലഭിച്ചു.
മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച അദ്ദേഹം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു. മലയോരത്താകെ ചിരപരിചിതനായ സ്ഥാനാർഥിയെ വിവിധ സ്ഥാപന മേധാവികളും ജീവനക്കാരും സ്വീകരിച്ചു.
രാവിലെ എട്ടോടെ ചാവശ്ശേരിയിൽ നിന്നാരംഭിച്ച സന്ദർശന പരിപാടി ഉച്ചയോടെ ഇരിട്ടി മേഖലയിലെ സന്ദർശനം പൂർത്തിയാക്കി. ഉച്ചക്ക് ശേഷം പേരാവൂർ മേഖലയിലും സന്ദർശനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ ബിനോയ് കുര്യൻ, കെ.വി. സക്കീർഹുസൈൻ, പി.പി അശോകൻ, വിപിൻ തോമസ്, പി.എ. മാത്യു, ബാബു നടയത്ത്, എം.എ. ആന്റണി, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.