ഇരിട്ടി: കഴിഞ്ഞ മാസം കൂട്ടുപുഴയിൽ എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി കീഴക്കോട്ടിൽ ഹൗസിൽ കെ.വി. ജീനിഷി(30)നെയാണ് ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് കൂട്ടുപുഴയിൽ വെച്ച് മയക്കുമരുന്നുമായി രണ്ടംഗ സംഘത്തെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യകണ്ണി ജീനിഷാണെന്ന് വ്യക്തമായത്. മട്ടന്നൂർകോടതിയിൽ ഹാജരാക്കിയ ജിനിഷിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.