ഇരിട്ടി: പഴശ്ശിയെ മാലിന്യമുക്തമാക്കാനുള്ള ശ്രമത്തിന് തുടക്കമാകുന്നു. പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങളുൾപ്പെടെയുള്ളവയുടെ പിൻഭാഗം വേലികെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
20 ലക്ഷം രൂപ ചെലവിട്ടാണ് ഇരുമ്പുവേലിയുടെ നിർമാണം. രണ്ട് മീറ്റർ ഉയരത്തിൽ വേലി പൂർത്തിയാകുന്നതോടെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഴശ്ശി റിസർവോയറിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നുണ്ടെന്നാണ് കണ്ടെത്തൽ. നഗരത്തിലെ വിൻകിട സ്ഥാപനങ്ങളിൽനിന്നുള്ള ഇത്തരം മാലിന്യം എങ്ങനെ എത്തുന്നുവെന്ന കണ്ടെത്തൽ വെല്ലുവിളിയാണ്.
പുഴയോരത്ത് വേലികെട്ടാൻ കുഴിയെടുത്തപ്പോൾ ഇത്തരത്തിലുള്ള നിരവധി പൈപ്പ് ലൈനുകളാണ് കണ്ടെത്തിയത്. മണ്ണിനിടിയിലൂടെ സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് രാത്രികാലങ്ങളിൽ മലിന്യം പുഴയിലേക്ക് തുറന്നുവിടുന്നത്.
പുതിയ സംവിധാനത്തിലൂടെ നേരിട്ട് പുഴയിലേക്ക് ഒന്നും വലിച്ചെറിയാൻ കഴിയില്ല. പഴശ്ശി പദ്ധതിയോട് ചേർന്നടിഞ്ഞ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഭൂരിഭാഗവും ടൗണിൽനിന്ന് ഒഴുകിയെത്തിയതായിരുന്നു. പുഴയെ മാലിന്യത്തിൽനിന്ന് ഒരുപരിധിവരെ സംരക്ഷിക്കാൻ വേലി നിർമാണത്തിലൂടെ കഴിയുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.