ഇരിട്ടി: കോവിഡുമായി ബന്ധപ്പെട്ട്, കർണാടകയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി സ്ഥാപിച്ച കൂട്ടുപുഴയിലെയും കിളിയന്തറയിലെയും എയ്ഡ് പോസ്റ്റുകൾ ഒഴിവാക്കി. നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെയാണ് പൊലീസിെൻറ പരിശോധനയും ഒഴിവായത്. എന്നാൽ, ആരോഗ്യ വകുപ്പിെൻറ പരിശോധന തുടരുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തി അടച്ചിടുകയും പിന്നീട് നിയന്ത്രണങ്ങളോടെ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ, കൂട്ടുപുഴ പാലം കടന്ന് കർണാടകയിൽ നിന്നും എത്തുന്ന വാഹനങ്ങളുടെ നമ്പർ പൊലീസ് ശേഖരിക്കുകയും കിളിയന്തറയിലുള്ള പൊലീസ് ഔട്ട് പോസ്റ്റിലേക്ക് വിവരമറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്.
ഇങ്ങനെ എത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുകയും തുടർന്ന് രജിസ്റ്റർ ചെയ്താണോ എത്തിയതെന്ന് പരിശോധിച്ചതിനുശേഷം ആരോഗ്യ വകുപ്പ് ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയാണ് വീടുകളിലേക്ക് അയക്കുന്നത്.
എന്നാൽ, നിയമങ്ങളെല്ലാം പൂർണമായും പിൻവലിച്ചതോടെ കൂട്ടുപുഴയിലുള്ള പൊലീസ് എയ്ഡ് പോസ്റ്റ്, കിളിയന്തറ പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ അടക്കുകയായിരുന്നു. എന്നാൽ, രേഖകൾ പരിശോധിക്കാൻ ചുമതലയുള്ള അധ്യാപകരും റവന്യൂ ഉദ്യോഗസ്ഥരും ഇപ്പോഴും സ്ഥിരമായി എത്താറുണ്ട്.
രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ രണ്ട് ഷിഫ്റ്റുകളായാണ് ഇവരുടെ ഡ്യൂട്ടി. ആരോഗ്യ വകുപ്പിെൻറ കോവിഡ് ആൻറിജൻ പരിശോധന നടത്തുന്ന സംവിധാനം ഇപ്പോഴും തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.