ഇരിട്ടി: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിട്ടിയലെത്തിയ മിനിലോറി പൊലീസ് പിടികൂടി. പച്ചക്കറിയെന്ന വ്യാജേന കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 11800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് പിടികൂടിയത്.
മൊകേരി സ്വദേശി പുത്തൻവീട്ടിൽ സജിത്ത്, മാഹി സ്വദേശി തുണ്ടിയിൽ സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. പച്ചക്കറി വണ്ടിയിൽ അടിവശം പ്രത്യേകം പ്ലാറ്റ്ഫോമിലാക്കി ചാക്കുകളിൽ നിറച്ചാണ് ഇവ കടത്തിയത്. ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, പ്രൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.