ഇരിട്ടി: സഹോദരിമാർ ചേർന്ന് സഹോദരെൻറ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ഉളിക്കൽ കല്ലുവയൽ റോഡിലെ താമസക്കാരനായ കളരിക്കൽ ജോസാണ് തെൻറ ഭാര്യ പുഷ്പ ജോണിനെ (46) തെൻറ രണ്ട് സഹോദരിമാർ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചതായി ഉളിക്കൽ പൊലീസിൽ പരാതി നൽകിയത്. വെട്ടുകത്തികൊണ്ട് തലക്ക് മാരകമായി മുറിവേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇരിട്ടിയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു ആക്രമണം. സഹോദരിമാരായ മണിക്കടവിലെ മെറ്റി, ഷീന സെനിത്ത് എന്നിവർ ചേർന്ന് തെൻറ വീട്ടിൽ മക്കളുടെ മുന്നിലിട്ട് വാക്കത്തികൊണ്ട് വെട്ടുകയും നെഞ്ചിനും മറ്റും ചവിട്ടുകയായിരുന്നു എന്നും ജോസ് പറഞ്ഞു. വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന മക്കളെയും ഇവർ ചവിട്ടിയും തല്ലിയും ഉപദ്രവിച്ചു.
കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഈ സമയം ജോസ് സ്കൂളിൽ പോയിരിക്കുകയായിരുന്നു. ഫോൺ വിളിച്ചുപറഞ്ഞതനുസരിച്ച് വീട്ടിലെത്തുമ്പോഴേക്കും സഹോദരിമാർ രണ്ടു പേർ സ്കൂട്ടറിൽ സ്ഥലം വിട്ടു. വീട്ടിനകത്ത് ചോരയിൽ കുളിച്ചുകിടന്ന പുഷ്പ ജോണിനെ ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് ജോസ് പറഞ്ഞു.
സ്വത്തുതർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു. ഇതിനുമുമ്പ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിെൻറ പേരിൽ കഴിഞ്ഞ സെപ്റ്റംബർ 17ന് ഉളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നതായും ഇതിൽ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും ജോസ് പറഞ്ഞു. ഇപ്പോഴത്തെ തെൻറ പരാതിയിൽ ഉളിക്കൽ പൊലീസ് ആശുപത്രിയിലെത്തി പുഷ്പ ജോണിെൻറ മൊഴിയെടുത്തു. വിദ്യാർഥികളായ പിഞ്ചുമക്കളുടെ മുന്നിലിട്ടു അക്രമം നടത്തിയതിനും അവരെ ഉപദ്രവിച്ചതിനും ചൈൽഡ് ലൈനിൽ പരാതി നൽകിയതായും ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.