ഇരിട്ടി: പെയ്തൊഴിയാതെ കാലവർഷം കാർമേഘങ്ങളായി ഒളിച്ചുകളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. പദ്ധതിയുടെ ചരിത്രത്തിലാദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് പദ്ധതിയിൽ വെള്ളം സംഭരിച്ചു തുടങ്ങി. പദ്ധതി പൂർണ സംഭരണ ശേഷിയുടെ അടുത്തെത്തി.
25.05മീറ്റർ വെള്ളമാണ് പദ്ധതിയിലുള്ളത്. 26.52 മീറ്ററാണ് പദ്ധതിയുടെ പൂർണ സംഭരണ ശേഷി. മഴയുടെ തോതും സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും കണക്കാക്കി ഇതേനിലയിൽ നിലനിർത്താനാണ് തീരുമാനം. ജില്ലയുടെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും മാഹിയിലും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്.
മുൻ കാലത്ത് കുടിവെള്ളത്തിനും കനാൽ വഴി കൃഷി ആവശ്യത്തിനുമായാണ് സംഭരണിയുടെ ഷട്ടർ അടച്ച് വെളളം സംഭരിക്കുന്നത്. സാധാരണ നവംബറിൽ മറ്റ് പ്രതിസന്ധികൾ എന്തെങ്കിലും ഉണ്ടായാൽ ഡിസംബർ ആദ്യവാരങ്ങളിലൊക്കെയുമായിരുന്നു ഷട്ടർ അടച്ച് ജലസംഭരണം നടത്താറ്.
ഇക്കുറി ശരാശരി ലഭിക്കേണ്ട മഴയുടെ അളവിൽ വൻ കുറവുണ്ടായതോടെയാണ് നേരത്തെ സംഭരണം തുടങ്ങിയിരിക്കുന്നത്. പദ്ധതിയുടെ 16 ഷട്ടറുകളും കാലവർഷം ശക്തിപ്രാപിച്ചതോടെ തുറന്നിരുന്നു. മഴയുടെ തോത് കുറഞ്ഞതോടെ ഘട്ടം ഘട്ടമായി ഷട്ടറുകൾ ഓരോന്നായി അടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.