ഇരിട്ടി: ഓണപ്പരീക്ഷയുടെ പിരിമുറുക്കം ഒഴിഞ്ഞ് ഓണ സദ്യയുമുണ്ട് മാവേലി എഴുന്നള്ളത്തും ആഘോഷങ്ങളും ആരവവും കഴിഞ്ഞ് വിദ്യാലയങ്ങൾ ഓണാവധിയിലേക്ക് പ്രവേശിച്ചു. വിദ്യാലയങ്ങളിലെല്ലാം അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ വിപുല ആഘോഷ പരിപാടികളാണ് നടത്തിയത്.
തില്ലങ്കേരി തെക്കംപൊയിൽ വാണി വിലാസം എൽ.പി സ്കൂളിൽ മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, മാവേലി, പൂക്കള മത്സരം, ഓണ സദ്യ എന്നിവ നടത്തി. പ്രധാനാധ്യാപകൻ പി.വി. അനൂപ്, എം.കെ. റജി, പി.ടി.എ പ്രസിഡന്റ് കെ.എ. ഷെല്ലി, അംഗങ്ങളായ പ്രമോദ് പൂമരം, സിജേഷ് കാരക്കുന്ന്, മദർ പി.ടി.എ പ്രസിഡന്റ് എം. അമ്പിളി, സ്കൂൾ ലീഡർ കെ. നന്ദിക എന്നിവർ നേതൃത്വം നൽകി.
പായം ഗവ.യു.പി സ്കൂളിൽ വിവിധ കലാ പരിപാടികളും ഓണ സദ്യയും മാവേലി എഴുന്നള്ളത്തും നടത്തി. പ്രധാന അധ്യാപിക രജിത, അധ്യാപകരായ വിൻസെൻറ്, സതീഷ്, ഉമാദേവി, പി.ടി.എ പ്രസിഡന്റ് ഷിതു കരിയാൽ, വൈസ് പ്രസിഡന്റ് ശ്രീജേഷ്, മദർ പ്രസിഡന്റ് സൗമ്യ ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
പടിയൂർ എസ്.എൻ.എ.യു.പി സ്കൂളിൽ കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായി. പി.ടി.എ പ്രസിഡന്റ് രജീഷ്, മാനേജ്മെന്റ് പ്രതിനിധി ശശി പറമ്പൻ, പ്രധാനധ്യാപിക പി.ജി സിന്ധു, അധ്യാപകർ, മദർ പി.ടി.എ, രക്ഷകർത്താക്കൾ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു.
കുയിലൂർ എ.എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായി. ഇരിട്ടി, ഹയർസെക്കൻഡറി, ആറളം ഹയർസെക്കൻഡറി, എടൂർ സെന്റ് മേരീസ്, വെളിമാനം തുടങ്ങി മേഖലയിലെ എല്ല വിദ്യാലയങ്ങളിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
ഇരിട്ടി: എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. രജത ജൂബിലി വർഷവുമായി ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ടിൽ മെഗാതിരുവാതിര അവതരിപ്പിച്ചു. വർണപ്പൂക്കളത്തിന് ചുറ്റും
200 ഓളം പെൺകുട്ടികൾ തിരുവാതിര പാട്ടിനൊത്ത് ചുവടുവെച്ചു. പൂക്കള മത്സരം, വടംവലി, ഓണപ്പാട്ട്, ഉറിയടി, ബലൂൺ പൊട്ടിക്കൽ, കസേരക്കളി തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. അധ്യാപകർക്കുള്ള മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ മാനേജർ ഫാ.തോമസ് വടക്കേമുറിയിൽ, അസിസ്റ്റൻറ് മാനേജർ ഫാ. ആശിഷ് അറക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ലിൻസിസാം, കെ.എം. ബെന്നി, ബീന തെരേസ സെബാസ്റ്റ്യൻ, ആഗ്നസ് കെ.എം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.