ഇരിട്ടി ടൗണിൽ കെ.എസ്‌.ടി.പി പദ്ധതിയിൽ സ്ഥാപിച്ച സൗര തെരുവുവിളക്കുകൾ ബാറ്ററി ഘടകം അഴിച്ചുമാറ്റിയ നിലയിൽ

ഇ​രി​ട്ടി: കെ.​എ​സ്‌.​ടി.​പി റോ​ഡ്‌ വി​ക​സ​ന പ​ദ്ധ​തി​യി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ തെ​രു​വ്‌ വി​ള​ക്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പി​ന്റെ ഔ​ട്ട്‌​പു​ട്ട്‌ ആ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സ്‌ ബേ​സ്‌​ഡ്‌ റോ​ഡ്‌ കോ​ൺ​ട്രാ​ക്ട്‌ (ഒ.​പി.​ബി.​ആ​ർ.​സി) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​രു​വു​വി​ള​ക്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാനാ​വു​മെ​ന്ന്‌ എ​ക്സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

സോ​ളാ​ർ വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ച വി​ഷ​യ​ത്തി​ൽ ന​വം​ബ​ർ 22ന്‌ ​ഇ​രി​ട്ടി​യി​ൽ ന​ട​ന്ന മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ൽ ഒ​ട്ടേ​റെ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. ഇ​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്‌ ചീ​ഫ്‌ എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്‌. ഒ.​പി.​ബി.​ആ​ർ.​സി​യി​ൽ​തെ​രു​വു​വി​ള​ക്ക്‌ ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക്‌ അ​നു​മ​തി​യും ഫ​ണ്ടും ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ​ഏ​റെ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്‌ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും. 999 സൗ​ര​വി​ള​ക്കു​ക​ളാ​ണ്‌ ത​ല​ശ്ശേ​രി- വ​ള​വു​പാ​റ കെ.​എ​സ്‌.​ടി.​പി റോ​ഡ്‌ ന​വീ​ക​ര​ണ പ​ദ്ധ​തി ഭാ​ഗ​മാ​യി 53 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ത​യി​ൽ സ്ഥാ​പി​ച്ച​ത്‌. ഒ​മ്പ​ത്‌ കോ​ടി രൂ​പ​യു​ടേ​താ​ണ്‌ പ​ദ്ധ​തി. ക​ള​റോ​ഡ്‌ മു​ത​ൽ കൂ​ട്ടു​പു​ഴ വ​ള​വു​പാ​റ വ​രെ​യു​ള്ള വി​ള​ക്കു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും​ സ്ഥാ​പി​ച്ച്‌ ഒ​രു മാ​സം ക​ഴി​യു​മ്പോ​ഴേ​ക്കും ക​ണ്ണ​ട​ച്ചു. കെ.​എ​സ്‌.​ടി.​പി​യു​ടെ​ പ​രി​പാ​ല​ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഉ​ത്ത​ര​വാ​ദി​ത്തത്തി​ൽ നി​ന്ന്‌ അ​വ​ർ ഒ​ഴി​ഞ്ഞു.

ഇ​രി​ട്ടി ടൗ​ണി​ലെ പൊ​ട്ടി വീ​ഴു​ന്ന ബാ​റ്റ​റി​പ്പെ​ട്ടി​ക​ൾ നീ​ക്കി. നേ​ര​ത്തെ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വി​ള​ക്കു​കാ​ലു​ക​ളി​ലെ ക​ന​മേ​റി​യ ബാ​റ്റ​റി​പ്പെ​ട്ടി​ക​ൾ തു​രു​മ്പെ​ടു​ത്ത്‌ യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും മേ​ൽ വീ​ഴു​ന്ന അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്‌. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബാ​റ്റ​റി​പ്പെ​ട്ടി​ക​ളെ​ല്ലാം ന​വ​കേ​ര​ള സ​ദ​സ്സ്‌ പ​രാ​തി​ക​ളെ തു​ട​ർ​ന്ന്‌ അ​ഴി​ച്ചുമാ​റ്റി. നേ​ര​ത്തെ പ​ല തൂ​ണു​ക​ളി​ൽ നി​ന്നും ബാ​റ്റ​റി​പ്പെ​ട്ടി​ക​ൾ പൊ​ട്ടി​വീ​ണി​രു​ന്നു.        

Tags:    
News Summary - Solar street lights will be replaced in Irtti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.