ഇരിട്ടി: നഗരസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഒരേ കുടുംബത്തിലെ രണ്ടുപേർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നഗരസഭ വാർഡ്-16 പുറപ്പാറയിൽ വിജയിച്ച സമീർ പുന്നാടും തലശ്ശേരി നഗരസഭ വാർഡ്-12 ടൗൺഹാളിൽനിന്ന് വിജയിച്ച ടി.വി. റാഷിദ ടീച്ചറുമാണ് ഒരേ കുടുംബത്തിലെ അംഗങ്ങളായ രണ്ടുപേർ. സമീറിെൻറ അനുജൻ പി.വി. സഹീർ മാസ്റ്ററുടെ ഭാര്യയാണ് റാഷിദ ടീച്ചർ.
പുന്നാട് പി.വി ഹൗസിൽ പരേതനായ കേളോത്ത് അബ്ദുൽ ഖാദറിെൻറയും പി.വി. സൈനബയുടേയും മകനും മരുമകളുമാണ് ഇവർ. തലശ്ശേരി കുഞ്ഞാംപറമ്പ് യു.പി സ്കൂൾ അധ്യാപികയായ റാഷിദ ഇപ്പോൾ തലശ്ശേരിയിലാണ് താമസിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥികളായി വിജയിച്ച ഇവരിൽ സമീർ നിലവിലെ സിറ്റിങ് വാർഡായ പുറപ്പാറയിൽ സീറ്റ് നിലനിർത്തിയപ്പോൾ ടി.വി. റാഷിദ തലശ്ശേരി ടൗൺഹാൾ വാർഡ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. സമീർ പുന്നാട് സഹകരണ ബാങ്ക് ജീവനക്കാരനും യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രസിഡൻറുമാണ്.
പത്ത് വർഷമായി ചിറക്കര കുഞ്ഞാംപറമ്പ യു.പി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന റാഷിദ തലശ്ശേരി സൗത്ത് സബ് ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരുടെ റിസോഴ്സ് ടീച്ചറായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ടി.വി. അബ്ദുറഹ്മാൻ മാസ്റ്ററും മാതാവ് സുബൈദയും മുമ്പ് കീഴൂർ-ചാവശ്ശേരി പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.