ഇരിട്ടി: ഇരുവൃക്കകളും തകരാറിലായി അതിഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരിട്ടി നഗരസഭയിലെ പയഞ്ചേരി പത്താം വാർഡ് കൗൺസിലർ എൻ.കെ. ശാന്തിനി ചികിത്സ സഹായത്തിനായി ഉദാരമതികളുടെ കനിവുതേടുന്നു.
പൊതുപ്രവർത്തനത്തിനിടെ അപ്രതീക്ഷിതമായാണ് ശാന്തിനിക്ക് ഗുരുതര രോഗം ബാധിച്ചത്. അടിയന്തര ചികിത്സ ചെലവിലേക്കായി പത്ത് ലക്ഷം രൂപ ഉടൻ ആവശ്യമായി വന്നിരിക്കുകയാണ്. ജീവൻ വീണ്ടെടുക്കാനും തുടർ ചികിത്സക്കുമായി വളരെയേറെ പണം ആവശ്യമായി വരും. നിർധന കുടുംബാംഗമായ ശാന്തിനിക്ക് ഇത്രയേറെ ഭീമമായ തുക താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങളായി പയഞ്ചേരിയിൽ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ചികിത്സ തുടരുന്നതിനുമായി ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പി.കെ. ജനാർദനൻ എന്നിവർ മുഖ്യരക്ഷാധികാരികളായും നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ചെയർമാനായും കൗൺസിലർ എൻ.കെ. ഇന്ദുമതി വൈസ് ചെയർമാനായും പി.എ. നസീർ ജനറൽ കൺവീനറായും ആർ.കെ. ഷൈജു, കൗൺസിലർ പി. രഘു എന്നിവർ കൺവീനർമാരായും കൗൺസിലർ വി.പി. അബ്ദുൽ റഷീദ് ഖജാൻജിയായും ചികിത്സ സഹായ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്. സാമ്പത്തിക സഹായസമാഹരണത്തിനായി ഇന്ത്യൻ ബാങ്ക് ഇരിട്ടി ശാഖയിൽ കമ്മിറ്റി ഭാരവാഹികളുടെ പേരിൽ സംയുക്ത അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 7617716026. IFSC Code: IDIBOOOI 113
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.