ഇരിട്ടി: ഒരേസ്ഥലത്ത് രണ്ടുതരത്തിൽ സൂചന ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലി ഇരിട്ടിയിൽ ടാക്സി ഡ്രൈവർമാരും സ്വകാര്യ വാഹന ഉടമകളും തമ്മിൽ വാക്കേറ്റം രൂക്ഷമാവുന്നു.
ഇരിട്ടി ടൗണിലെ മേലെ സ്റ്റാൻഡിൽ ജുമാമസ്ജിദിന് എതിർവശം ടാക്സി സ്റ്റാൻഡിലാണ് സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെന്ന ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലി തർക്കം രൂക്ഷമായത്. ഗതാഗത പരിഷ്കരണത്തിെൻറ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയാണ് ടാക്സി സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന ഇവിടെ സ്വകാര്യ വാഹനങ്ങൾക്കും പാർക്കുചെയ്യുന്നതിനുള്ള ബോർഡ് സ്ഥാപിച്ചത്.
ഇത് സ്ഥാപിച്ചതാകട്ടെ മുമ്പ് ടാക്സി സ്റ്റാൻഡിനായി സ്ഥാപിച്ച മുന്നറിയിപ്പു ബോർഡിനു മുന്നിൽ തന്നെ. പുതിയ ബോർഡ് സ്ഥാപിച്ചതോടെ തങ്ങൾക്കനുവദിച്ച സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യാൻ തുടങ്ങിയതോടെയാണ് ടാക്സി ഡ്രൈവർമാരും സ്വകാര്യ വാഹന ഉടമകളും തമ്മിൽ തർക്കവും വാക്കേറ്റവും രൂക്ഷമായത്. നഗരസഭ അധികൃതർ രാത്രി സ്ഥാപിച്ച ബോർഡുകൾ മറ്റൊരിടത്ത് സ്ഥാപിക്കുന്നതിനു പകരം സ്ഥലം മാറിയാണ് ഇവിടെ സ്ഥാപിച്ചതെന്നും ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നുമാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് ടാക്സി സ്റ്റാൻഡിന് എതിർവശം ജുമാമസ്ജിദിന് മുൻവശം പാർക്കിങ് സൗകര്യമൊരുക്കാൻ തീരുമാനിച്ചിരുന്നു. ഇവിടെ സ്ഥാപിക്കേണ്ട മുന്നറിയിപ്പ് ബോർഡ് നഗരസഭ ജീവനക്കാർ സ്ഥലംമാറ്റി ടാക്സി സ്റ്റാൻഡിൽ സ്ഥാപിച്ചതായാണ് സൂചന. അടിയന്തരമായും ബന്ധപ്പെട്ടവർ ഇടപെട്ട് മുന്നറിയിപ്പ് ബോർഡുകൾ മാറ്റി സ്ഥാപിക്കണമെന്നും ബോർഡിനെ ചൊല്ലിയുള്ള വാക്കുതർക്കവും സംഘർഷാവസ്ഥയും ഒഴിവാക്കണമെന്നും സമീപത്തെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.