ഇരിട്ടി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നുമാസമായി കൂലി മുടങ്ങിയത് മലയോര മേഖലയിലെ തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. നവംബർ വരെയുള്ള വേതനമാണ് മിക്ക പഞ്ചായത്തുകളിൽ നിന്നും തൊഴിലാളികൾക്ക് നൽകിയിട്ടുള്ളു. ഫെബ്രുവരി അവസാനിക്കാറായിട്ടും ഡിസംബർ, ജനുവരി മാസത്തെ വേതനം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. പല തൊഴിലാളികൾക്കും 30 മുതൽ 50 ദിവസം വരെയുള്ള കൂലിയുണ്ട് ലഭിക്കാൻ.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതമാണ് വേതനമായി അനുവദിക്കാറുള്ളത്. കേന്ദ്രം അനുവദിച്ച പണം വകമാറ്റിചിലവഴിച്ചതാണ് തൊഴിലാളികൾക്ക് വേതനം നൽകാൻ കഴിയാഞ്ഞതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. കേന്ദ്ര വിഹിതം ലഭിക്കാതിരിക്കുന്നതാണ് തൊഴിലാളികളുടെവേതന വിതരണത്തെ ബാധിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. അയ്യൻകുന്ന് പഞ്ചായത്തിൽ ഒന്നേകാൽ കോടിയോളം രൂപ ലഭ്യമാകാനുണ്ടെന്ന് പഞ്ചായത്ത് അംഗം മിനി വിശ്വനാഥൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഒരു വർഷം200 തൊഴിൽ ദിനങ്ങൾ നൽകണം. 100 ദിവസത്തിന് മുകളിൽ ജോലി ചെയ്യുന്നവർക്ക് ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം കേരള സർക്കാർ പണം അനുവദിക്കണം. ഇതൊന്നും ഉണ്ടാകുന്നില്ലെന്ന് അവർ ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ എ.ജി. സന്ധ്യ, സരസമ്മ, മിനി സുനിൽ, വസുമതി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.