ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലകളിൽ കാട്ടാനശല്യം രൂക്ഷം. നിത്യവും കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ കർഷകർ അധ്വാനിച്ച് നട്ടുവളർത്തിയ കാർഷിക വിളകൾ നിത്യവും ചവിട്ടിമെതിക്കുന്നത് കണ്ണീരോടെ കണ്ടുനിൽക്കാനേ ഇവർക്ക് സാധിക്കുന്നുള്ളൂ.
കഴിഞ്ഞ ദിവസം വാളത്തോട് പുഷ്പഗിരി മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം സജീവൻ കരയാമ്പള്ളി, പി.എ. രാജേഷ്, കുഞ്ഞൂഞ്ഞ് തെക്കേക്കര എന്നിവരുടെ വാഴ, തെങ്ങ്, കുരുമുളക് എന്നിവ വ്യാപകമായി നശിപ്പിച്ചു. കാട്ടാനശല്യം മൂലം വീട് ഉപേക്ഷിച്ച് മാറിത്താമസിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളും ആനകൾ വ്യാപകമായി നശിപ്പിച്ചു.
ആറളം ഫാമിൽനിന്ന് അടുത്തിടെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയ ആനകളാണ് കൂട്ടത്തോടെ എത്തി മേഖലയിൽ നാശംവിതക്കുന്നത്. പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.