കെ-ഫോൺ വീടുകളിൽ ഉടനെത്തും

ചെറുവത്തൂർ: സംസ്ഥാന സർക്കാറിന്റെ കെ -ഫോൺ സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ ഉടൻ വീടുകളിലെത്തും. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ 100 കണക്ഷനുകളാണ്‌ തിരഞ്ഞെടുത്ത ബി.പി.എൽ കുടുംബങ്ങൾക്ക്‌ നൽകുക.

ചെറുവത്തൂർ, കയ്യൂർ -ചീമേനി, പടന്ന, പിലിക്കോട്‌, തൃക്കരിപ്പൂർ, വലിയപറമ്പ, ഈസ്‌റ്റ്‌ എളേരി, വെസ്‌റ്റ്‌ എളേരി പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ എന്നിവയാണ്‌ മണ്ഡലത്തിൽ ഉൾപ്പെടുന്നവ. പഞ്ചായത്തുകൾക്ക്‌ 11 വീതവും നഗരസഭക്ക്‌ 12 എണ്ണവുമാണ്‌ ആദ്യഘട്ടത്തിൽ അനുവദിച്ചത്‌. ഇതിൽ പട്ടികജാതി വിഭാഗത്തിനായി 12, പട്ടികവർഗ വിഭാഗത്തിനായി മൂന്ന്‌ എന്നിവ നീക്കിവെച്ചിട്ടുണ്ട്‌.

പഞ്ചായത്ത്‌, നഗരസഭ എന്നിവക്ക് അർഹരായവരുടെ പട്ടിക നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്‌ പഞ്ചായത്ത്‌, നഗരഭസഭ അധികൃതരാണ്‌. ഇതിന്റെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നടന്ന യോഗത്തിൽ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോ. ബി.ഡി.ഒ സന്തോഷ്‌ പദ്ധതി വിശദീകരിച്ചു. ബി.ഡി.ഒ രാകേഷ്‌ സ്വാഗതം പറഞ്ഞു.

Tags:    
News Summary - K-Phone will be in homes soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.