കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വരണാധികാരി കൂടിയായ ജില്ല കലക്ടർ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ്. മേയർ സുമ ബാലകൃഷ്ണനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഇൗമാസം 19നും പരിഗണിക്കും. അതേസമയം, മുസ്ലിം ലീഗുമായുള്ള ധാരണ പ്രകാരം സുമ ബാലകൃഷ്ണൻ വെള്ളിയാഴ്ച മേയർ സ്ഥാനം രാജിവെച്ചേക്കും.
എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനത്തുനിന്ന് പുറത്തായത്. മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കൗൺസിലർ കെ.പി.എ. സലീം പിന്തുണച്ചതിനെ തുടർന്നാണ് പി.കെ. രാഗേഷിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്.
ഇതേത്തുടർന്നാണ് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെെട്ടന്നുകാണിച്ച് എൽ.ഡി.എഫ് മേയർക്കെതിരെ അവിശ്വാസം നൽകിയത്. 55 കൗൺസിലർമാരാണ് കോർപറേഷനിലുള്ളത്. ഇതിൽ സ്വതന്ത്രനായി ജയിച്ച പി.കെ. രാഗേഷ് എൽ.ഡി.എഫ് പിന്തുണയോടെയാണ് ഡെപ്യൂട്ടി മേയറായത്. രാഗേഷിെൻറ പിന്തുണയോടെയാണ് എൽ.ഡി.എഫിലെ ഇ.പി. ലത മേയറായത്. ഇതിനു പ്രത്യുപകാരം എന്ന നിലയിലാണ് പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയത്.
അതേസമയം, വെള്ളിയാഴ്ച സുമ ബാലകൃഷ്ണൻ രാജിവെക്കുകയാണെങ്കിൽ മേയർക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അസാധുവാകും. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് അനുകൂലമായി വോട്ട് ചെയ്ത മുസ്ലീം ലീഗിലെ കെ.പി.എ. സലീം യു.ഡി.എഫില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്. എല്‍.ഡി.എഫിന് 27 അംഗങ്ങളാണ് നിലവിലുള്ളത്. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പി.കെ. രാഗേഷ് തന്നെയാണ് യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. സി.പി.ഐയിലെ വെള്ളോറ രാജന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്.
മൂന്നുമാസത്തിനു ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അത്്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ യു.ഡി.എഫിലെ പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.