കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിലെ സൂപ്പർ സിക്സ് മത്സരങ്ങളിലെ അവസാന ലീഗ് മത്സരങ്ങളിൽ കേരള യുനൈറ്റഡ് എഫ്സി -വയനാട് യുനൈറ്റഡ് എഫ്.സി യെ 2-1ന് പരാജയപ്പെടുത്തി. കളിയുടെ ആരംഭം മുതൽ ഇരു ടീമുകളും ഗോൾ നേടാനുള്ള ശ്രമത്തിലായിരുന്നു.
33ാം മിനിറ്റിൽ വയനാടിന്റെ ക്യാപ്റ്റൻ മുഹമ്മദ് അമീന്റെ മികച്ച നല്ലൊരു ഫ്രീ കിക്ക് കേരള യുണൈറ്റഡ് എഫ്.സിയുടെ ഗോൾവല കുലുക്കി. രണ്ടാം പകുതിയിൽ മുൻ ചാമ്പ്യന്മാരായ കേരള യുനൈറ്റഡ് ഒരു ഗോളിനു വേണ്ടി നല്ല ശ്രമങ്ങൾ നടത്തിയെങ്കിലും വയനാടിന്റെ ഗോൾകീപ്പർ ജയിമി ജോയുടെ മുന്നിൽ പരാജയപ്പെട്ടു.
55ാം മിനിറ്റിൽ ലാൽ മൽ സ്വവ്മ സമനില ഗോൾ നേടി. 75ാം മിനിറ്റിൽ കേരള യുനൈറ്റഡ് എഫ്.സിയുടെ ഉമ്മർ മുഹ്ത്താർ നിർണായകമായ ഒരു ഗോൾ നേടി വിജയം ഉറപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ സാറ്റ് തിരൂർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ പരാജയപ്പെടുത്തി സെമി ഫൈനൽ ഉറപ്പിച്ചു.
41ാം മിനിറ്റിൽ സാറ്റ് തിരൂരിന്റെ ക്യാപ്റ്റൻ മുഹമ്മദ് നിഷാം നിർണായകമായ ഗോൾ നേടി. തുടർന്ന് സാറ്റിന്റെ പി.കെ മുഹമ്മദ് ബഷീർ, യദുകൃഷ്ണ, മുഹമ്മദ് ബഷീർ, മുഹമ്മദ് നിഷാം എന്നിവർ തുടരെ വലകുലുക്കി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനായി വി. അർജുൻ, ഇ. ശ്രീരാജ് എന്നിവർ ആശ്വാസ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.