knr p3 package intro pvs 1 -മഴയോടു മഴ......

-നാലുദിവസം​ കണ്ണൂരിൽ ഓറഞ്ച്​ അലർട്ട്​ കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുകയാണ്​. മഴയോടൊപ്പമുണ്ടായ കാറ്റിലും വെള്ളപ്പൊക്കത്തിലും മലയോരത്തടക്കം വ്യാപകനാശം. വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴക്ക്​ വെള്ളിയാഴ്​ചയും ശമനമായില്ല. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. മലയോരത്തെ കിണറുകൾ ഇടിഞ്ഞത്​ നിരവധി വീട്ടുകാർക്ക്​ ദുരിതമായി. കനത്ത മഴയെ തുടർന്ന്​ ശനിയാഴ്​ച മുതൽ നാല്​ ദിവസത്തേക്ക്​ കണ്ണൂരിൽ ഓറഞ്ച്​ അലർട്ട്​ ​പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്കും സാധ്യത ഉണ്ടെന്നാണ്​ പ്രവചനം. മഴയിൽ പുഴകളിലെയടക്കം ജലനിരപ്പ്​ ഉയർന്നു. ആലക്കോട്​, ചപ്പാരപ്പടവ്​ ടൗണിൽ വെള്ളം കയറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.