കഞ്ചാവുമായി പിടിയിൽ

കൂത്തുപറമ്പ് : ബൈക്കിൽ കടത്താൻ ശ്രമിച്ച 50 ഗ്രാം കഞ്ചാവുമായി യുവാവിനെ കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. മയ്യിൽ സ്വദേശി പ്രജിലേഷ് നായരാണ് (27) പിടിയിലായത്. കൂത്തുപറമ്പ് കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിലും കഞ്ചാവും വിതരണം ചെയ്യാറുണ്ടെന്ന് എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും കൂത്തുപറമ്പ് ഭാഗത്ത് വാഹന പരിശോധന നടത്തവേ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ബൈക്ക് നിർത്താതെ പോവുകയായിരുന്നു. പിന്നീട് എക്സൈസ് സംഘം പിന്തുടർന്ന് മമ്പറത്തിനടുത്ത ഓടക്കാടുവെച്ച് ബൈക്കടക്കം പ്രതിയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പ്രതിയിൽനിന്ന് 50 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ടി.എൻ 40 ബി. 7822 ബൈക്കും കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ പ്രജിലേഷെന്ന് എക്സൈസ് പറഞ്ഞു.

News Summary - Arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.