കൂത്തുപറമ്പ്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മാങ്ങാട്ടിടം മൂന്നാംപീടിക കണ്ടേരി റോഡിൽ ധ്വനിയിൽ സോനു എന്ന സ്വരലാലിനെ (36) യാണ് കൂത്തുപറമ്പ് സി.ഐ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരിയിൽനിന്ന് സ്വർണം കൊണ്ടുവരുന്നയാളിൽ നിന്നും തട്ടിപ്പറിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സ്വരലാൽ. നേരത്തെ തൊക്കിലങ്ങാടി പാലാപ്പറമ്പ് ലക്ഷംവീട് കോളനിയിലായിരുന്നു താമസം. സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ ശിപാർശ പ്രകാരമാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിൽ അടച്ചത്. എസ്.ഐ അഖിൽ, സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ്, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.