കൂത്തുപറമ്പ്: പാലാപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിൽ ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 0.986 ഏക്കർ സ്ഥലത്ത് ബയോ മൈനിങ് നടത്തുന്നത്.
12081 മെട്രിക് ടൺ മാലിന്യനിക്ഷേപം ട്രെഞ്ചിങ് ഗ്രൗണ്ടിലുണ്ടെന്നാണ് കണക്കാക്കുന്നത്. ബയോമൈനിങ് നടത്തി പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വീണ്ടെടുക്കുകയാണ് ലക്ഷ്യം. 3.33 കോടി രൂപയാണ് പദ്ധതിക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത്. എസ്.എം.എസ് നാഗ്പൂർ എന്ന ഏജൻസിയാണ് ബയോമൈനിങ് പ്രവൃത്തി ചെയ്യുന്നത്. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൻ വി. സുജാത പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. അജിത അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.ആർ. അജി, കെ.എസ്.ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഓഡിനേറ്റർ എ.ആർ. സൗമ്യ, ക്ലീൻ സിറ്റി മാനേജർ അബ്ദുൽ സത്താർ, വാർഡ് കൗൺസിലർ പി.പി. രാജേഷ്, സോഷ്യൽ ആൻഡ് കമ്യൂണിക്കേഷൻ എക്സ്പെർട്ട് ഇ. വിനോദ് കുമാർ, എൻവിറോണ്മെന്റൽ എക്സ്പെർട്ട് ധനേഷ്, സോളിഡ് വേസ്റ്റ് മാനേജ്മന്റ് എൻജിനീയർ അമൃഷാ പ്രിയ, സീനിയർ പബ്ലിക് ഹെൽത്ത് ഓഫിസർ ബാബു കുട്ടാമ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.