സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ​പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് മ​ജി​സ്ട്രേ​റ്റി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ട്ട​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫി​ൽ​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ കൊ​ടു​വ​ള്ളി ന​രി​ക്കു​നി സ്വ​ദേ​ശി​നി ബു​ഷ​റ​യി​ൽ​നി​ന്നാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം ഒ​രു​കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബു​ഷ​റ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ബാ​റ​ക്കി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

പി​ന്നീ​ട് ഉ​മ്മ​യെ​യും മ​ക​നെ​യും കൂ​ത്തു​പ​റ​മ്പ് നീ​റോ​ളി ചാ​ലി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് ബ​ല​മാ​യി താ​മ​സി​പ്പി​ച്ചു. യു​വ​തി കൂ​ത്തു​പ​റ​മ്പി​ലെ ലോ​ഡ്ജി​ൽ ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ നീ​റോ​ളി​ച്ചാ​ലി​ലെ ലോ​ഡ്ജി​ന്റെ വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന് ഉ​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ബാ​ഗ് ഉ​ൾ​പ്പെ​ടെ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Gold robbery incident- Accused in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.