ആനവണ്ടി ഉല്ലാസ യാത്ര

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉല്ലാസയാത്ര ബജറ്റ് ടൂറിസം സെൽ ജില്ല കോഓഡിനേറ്റർ കെ.ജെ. റോയ് ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ച്, പാർക്ക്, നിത്യാനന്ദാശ്രമം എന്നിവിടങ്ങൾ സന്ദർശിച്ചു. രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന വിധമായിരുന്നു യാത്ര.

25ന് പുറപ്പെടുന്ന വാഗമൺ-കുമരകം (3900 രൂപ), 26ന് പുറപ്പെടുന്ന മൂന്നാർ (2150 രൂപ), 29ന് പുറപ്പെടുന്ന കൊച്ചി ആഡംബര കപ്പൽ (3850 രൂപ) എന്നീ പാക്കേജുകളിലേക്കും യാത്ര നടക്കും. ഫോൺ: 9496131288, 8089463675.

Tags:    
News Summary - ksrtc budget tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.