കണ്ണൂർ: കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന വാഗമണ്‍- കുമരകം, മൂന്നാര്‍ ടൂര്‍ പാക്കേജുകള്‍ ഫെബ്രുവരി 24, 25 തീയതികളില്‍ പുറപ്പെടുന്നു. 24ന് വൈകീട്ട് പുറപ്പെടുന്ന വാഗമണ്‍- കുമരകം പാക്കേജില്‍ താമസവും ഓഫ്റോഡ് ജീപ്പ് സഫാരി, ഹൗസ് ബോട്ട്, ക്യാമ്പ് ഫയര്‍, ഭക്ഷണവും ഉള്‍പ്പെടെ ഒരാള്‍ക്ക് 3900 രൂപയാണ് ചാര്‍ജ്.
25ന് രാവിലെ ആറിന് പുറപ്പെടുന്ന മൂന്നാര്‍ ട്രിപ്പില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും മൂന്നാറിലെ ടോപ് സ്റ്റേഷന്, എക്കോ പോയന്റ്, ബൊട്ടാണിക്കല്‍ ഗാര്ഡന്, ഫ്ലവർ ഗാര്ഡന്, ഷൂട്ടിങ് പോയന്റ്, കുങ്ങള തടാകം, മാട്ടുപ്പെട്ടി ഡാം എന്നീ സ്ഥലങ്ങളും കാണാം. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2150 രൂപയാണ് ചാര്‍ജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9496131288, 8089463675.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.