തീപന്തവുമായി വി.സിയു​ടെ വസതിയിലേക്ക് കെ.എസ്.യു​ മാർച്ച്‌; വീട്ടിലേക്ക് ഇരച്ച് കയറാനുള്ള ശ്രമം പൊലീസ്​ തടഞ്ഞു

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പദവി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ വസതിയിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപ്പന്തവുമായി നൈറ്റ് മാർച്ച്‌ നടത്തി. പുനർനിയമനത്തിലെ ചട്ടലംഘനം ചാൻസലറായ ഗവർണർ തുറന്ന് പറഞ്ഞിട്ടും വി.സി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. പന്തവുമായി വീട്ടിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച പ്രവർത്തകരെ ടൗൺ സി.ഐ ശ്രീജിത്ത്‌ കൊടേരിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തടഞ്ഞു. ഇത് നേരിയ സംഘർഷത്തിനിടയാക്കി.

ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ് മാർച്ച്‌ ഉദ്‌ഘാടനം ചെയ്തു. വി.സി ഒരു നിമിഷംപോലും ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാജിവെക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ്​ പി. മുഹമ്മദ്‌ ഷമ്മാസ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ ബിജു ഉമ്മർ, സി.ടി. അഭിജിത്ത്, ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, ഹരികൃഷ്ണൻ പാളാട്, കെ.ഇ. മുഹമ്മദ്‌ റാഹിബ്, ഉജ്ജ്വൽ പവിത്രൻ, ആഷിത്ത് അശോകൻ, സുഹൈൽ ചെമ്പൻതോട്ടി, ആകാശ് ഭാസ്കരൻ, ടി. സായന്ത്, പി.സി. പ്രയാഗ്, എം.സി. അതുൽ, ആലേഖ് കാടാച്ചിറ, സി.കെ. ഹർഷരാജ്, അമൽ നടുവനാട് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - KSU march to VC's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.