കണ്ണൂർ: കോർപറേഷൻ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിന് ശ്രീ റോഷ് അപ്പാർട്മെന്റ് ഉടമകൾക്കെതിരെ കോർപറേഷൻ പിഴ ചുമത്തി. എസ്.ടി.പി പ്ലാന്റിലേക്ക് ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മലിനജലമാണ് ഒഴുക്കിയിരുന്നത്. 82,500 രൂപയാണ് പിഴ ചുമത്തിയത്. കക്കൂസ് മാലിന്യം പ്ലാന്റിൽ എത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയുയർന്നിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിൽ തൊഴിലാളികൾക്കായി നിർമിച്ച കക്കൂസിൽനിന്ന് നേരിട്ട് പൈപ് ലൈൻ സ്ഥാപിച്ചതായി കണ്ടെത്തിയത്. മേയർ മുസ് ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവർ സ്ഥലത്തെത്തി കണക്ഷൻ വിച്ഛേദിച്ചു.
കോർപറേഷൻ അനുമതി ഇല്ലാതെ റോഡ് വെട്ടിപ്പൊളിച്ച് കണക്ഷൻ എടുത്തതും മാലിന്യം ഒഴുക്കിയതു മൂലം പൈപ് ലൈനിലുണ്ടായ തടസ്സം നീക്കുന്നതിനടക്കമുള്ളതിന്റെ എസ്റ്റിമേറ്റ് കണക്കാക്കി നഷ്ടതുക ഈടാക്കുമെന്നും കെട്ടിട നിർമാണ ചട്ടം പാലിക്കാത്തതിന് നോട്ടീസ് നൽകാൻ തീരുമാനിച്ചതായും മേയറും കോർപറേഷൻ സെക്രട്ടറിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.