കണ്ണൂർ: ബ്രണ്ണൻ കാലത്തെ തല്ലിനെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും തമ്മിൽ കൊമ്പുകോർക്കുേമ്പാൾ കാമ്പസിലെ പഴയ സംഘർഷ ദിനങ്ങൾ ഓർത്തെടുത്ത് എടക്കാട് ലക്ഷ്മണൻ. കെ. സുധാകരനും എ.കെ. ബാലനുമൊക്കെ ബ്രണ്ണനിലെ വിദ്യാർഥികളായിരുന്ന കാലത്ത് എടക്കാട് ലക്ഷ്മണനും ബ്രണ്ണൻ കാമ്പസിലുണ്ടായിരുന്നു. പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് സുധാകരൻ പറയുന്നതിെൻറയും സുധാകരനെ വിരട്ടിയോടിച്ചെന്ന് പിണറായി വിജയൻ പറയുന്നതിെൻറയും നിജസ്ഥിതി അറിയില്ല. എന്നാൽ ഒന്നറിയാം, അന്ന് ബ്രണ്ണൻ കാമ്പസിൽ സംഘർഷം പതിവായിരുന്നു.
കെ.എസ്.യു ആയിരുന്നു അന്ന് ബ്രണ്ണൻ കാമ്പസിലെ പ്രധാന സംഘടന. പിണറായി വിജയനും എ.കെ. ബാലനുമൊക്കെ നയിച്ച, എസ്.എഫ്.ഐയുടെ ആദ്യരൂപമായ െക.എസ്.എഫിന് വലിയ ശക്തിയൊന്നുമുണ്ടായിരുന്നില്ല. സംഘടനാ കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.ഒയുടെ നേതാവായിരുന്നു അന്ന് കെ. സുധാകരൻ. എൻ.എസ്.ഒവിനും വലിയ ശക്തിയൊന്നുമുണ്ടായിരുന്നില്ല. െക.എസ്.യുവിൽ സജീവമായിരുന്ന തനിക്ക് രാഷ്ട്രീയത്തിനതീതമായി എ.കെ. ബാലൻ, കെ. സുധാകരൻ എന്നിവരുമായി നല്ല സൗഹൃദമുണ്ടായിരുന്നു.
ഇരുവരും എെൻറ സീനിയറായിരുന്നു. ഞങ്ങൾ മൂവരും ബ്രണ്ണനിലെത്തുന്നതിനുമുമ്പ് പിണറായി വിജയൻ ബ്രണ്ണനിൽ ഡിഗ്രി പൂർത്തിയാക്കി പടിയിറങ്ങിയിരുന്നു. എ.കെ. ബാലനും കെ. സുധാകരനുമായുള്ള സൗഹൃദം കാമ്പസ് വിട്ടശേഷവും തുടർന്നു. അധ്യാപനവും മാധ്യമ പ്രവർത്തനവുമായി പ്രവർത്തിച്ച എടക്കാട് ലക്ഷ്മണൻ ഇപ്പോൾ അസുഖബാധിതനായി കണ്ണൂർ മേലെചൊവ്വയിലെ വീട്ടിൽ വിശ്രമത്തിലാണ്. എടക്കാട് ലക്ഷ്മണനെ കാണാൻ, മന്ത്രിയായിരിക്കെ എ.കെ. ബാലൻ വീട്ടിലെത്തിയിരുന്നു. കെ. സുധാകരനും ക്ഷേമാന്വേഷണവുമായി വീട്ടിലെത്താറുണ്ട്.
വലിയ പദവികളിലേക്ക് വളർന്ന സഹപാഠികൾ പഴയ കാര്യങ്ങളെച്ചൊല്ലി കൊമ്പുകോർക്കുേമ്പാൾ അത് വലിയ പ്രശ്നമായി മാറുന്നത് അമ്പരപ്പോടെയാണ് എടക്കാട് ലക്ഷ്മണൻ കാണുന്നത്. കോളജ് കുട്ടികളുടെ രാഷ്ട്രീയവും സംഘർഷവും അന്ന് ആരും വലിയ പ്രശ്നമായി കണ്ടിരുന്നില്ല. കാമ്പസിൽ നടന്നത് അവിടെ കഴിഞ്ഞു. അെതാക്കെ ചെറിയ ചെറിയ പ്രശ്നങ്ങളായിരുന്നു. അത് എന്തിനാണ് ഇപ്പോൾ വലിയ പ്രശ്നമായി എടുത്ത് ചർച്ചയാക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെയും െക.പി.സി.സി പ്രസിഡൻറിെൻറയുമൊക്കെ പദവിയിൽ ഇരിക്കുന്നവർ അതേച്ചൊല്ലി ഏറ്റുമുട്ടേണ്ടിയിരുന്നില്ല -എടക്കാട് ലക്ഷ്മണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.