മാഹി: മാഹിയുടെ ഭാഗമായ പന്തക്കൽ മൂലക്കടവ് പെട്രോൾ പമ്പിൽനിന്ന് കുഴൽക്കിണർ സാമഗ്രികൾ അടങ്ങിയ ലോറിയിൽ ഡീസൽ കടത്തവെ കേരള അതിർത്തിയിൽ കോപ്പാലത്ത് പിടികൂടി. തലശ്ശേരി ഡിവൈ.എസ്.പി സിബി ടോം, ന്യൂ മാഹി എസ്.ഐ യു.കെ. അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അനധികൃതമായി കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. ലോറി ഡൈവർ പട്ടാമ്പി സ്വദേശി വി.ജെ. ഷൗക്കത്തലിയെയും ലോറിയിലുണ്ടായിരുന്ന സഹായി ഇതര സംസ്ഥാനക്കാരനായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഴൽക്കിണർ കുഴിക്കാനാവശ്യമായ എയർ കംപ്രസർ അടങ്ങിയ ലോറിയിൽ പ്രത്യേക അറയിൽ നിറച്ചാണ് ഡീസൽ കടത്തിയത്. 3,500 ലിറ്ററോളം ഡീസൽ കംപ്രസറിലും ലോറിയിലെ മറ്റ് അറകളിലും മറ്റുമായി നിറച്ചായിരുന്നു കടത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.