ന്യൂമാഹിയിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

ന്യൂമാഹിയിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപവത്കരിച്ചു

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ന്യൂമാഹി പഞ്ചായത്ത്, പഞ്ചായത്ത് തലത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപവത്കരിച്ചു. ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധമുണ്ടാക്കുന്നതിന് വാർഡ് തലത്തിലും ജാഗ്രതാ സമിതികൾ രൂപവത്കരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

രാഷ്ട്ര പുനർനിർമ്മാണത്തിൽ സുപ്രധാനമായ പങ്ക് വഹിക്കേണ്ട യുവാക്കളുടെയും വിദ്യാർഥികളുടെയും ജീവിതം ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ട് നശിച്ച് പോകുകയാണ്. ഇത് തടയാൻ സർവ്വരും ഒറ്റക്കെട്ടായി പോരാടണമെന്ന് പി.പി.ദിവ്യ ആവശ്യപ്പെട്ടു. 

സിവിൽ എക്സൈസ് ഓഫിസർ കെ.കെ. സെമീർ ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയിത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രത്നകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ജയപ്രകാശൻ, കണ്ട്യൻ സുരേഷ് ബാബു, പ്രേംനാഥ് ചേലോട്ട്, ടി.എച്ച്.അസ്ലം, കെ.എം. പ്രഭാകരൻ, അസി. സെക്രട്ടറി ആർ. അരുൺ ജിതേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - Anti-Drug Awareness Committee formed in New Mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.