പ്രതീകാത്മക ചിത്രം 

ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

മാ​ഹി: ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ട​പ്പീ​ടി​ക​ക്ക​ടു​ത്ത് പാ​റാ​ലി​ൽ ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഓ​ട്ടോ​ഡ്രൈ​വ​ർ ത​ല​ശ്ശേ​രി വ​യ​ല​ളം ന​ങ്ങാ​റ​ത്ത് പീ​ടി​ക​യി​ലെ പി.​കെ. പ്ര​ദീ​പ​ൻ (60), സു​ഹൃ​ത്ത് ചെ​മ്പി​ലോ​ട് സ്വ​ദേ​ശി മൗ​വ്വ​ഞ്ചേ​രി​യി​ലെ വി​നോ​ദ​ൻ (55) എ​ന്നി​വ​രെ​യാ​ണ് ന്യൂമാ​ഹി എ​സ്.​ഐ അ​നീ​ഷ് അ​റ​സ്റ്റു​ചെ​യ്ത​ത്.

യു​വ​തി ടൗ​ണി​ലേ​ക്ക് മ​രു​ന്ന് വാ​ങ്ങാ​നാ​യി ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ൽ പോ​കു​മ്പോ​ൾ പാ​റാ​ലി​ൽ വെ​ച്ചാ​ണ് ഡ്രൈ​വ​റോ​ടൊ​പ്പ​മു​ണ്ടാ​യ വി​നോ​ദ​ൻ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ക​യ​റി​പ്പി​ടി​ച്ച​ത്.

നി​ല​വി​ളി​ച്ച​പ്പോ​ൾ യു​വ​തി​യെ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഓ​ട്ടോ​യു​ടെ പി​ന്നാ​ലെ വ​ന്ന കാ​ർ യാ​ത്ര​ക്കാ​ർ സം​ഭ​വം ക​ണ്ട് ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

Tags:    
News Summary - Attempt to assault young woman in auto- The driver and his friend were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.