മാഹി: വടകര – തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരത്തിൽ വലഞ്ഞ് യാത്രികർ. അഴിയൂർ ചുങ്കത്ത് തിരുവോണ നാളിൽ ബസ് ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ ചൊവ്വാഴ്ച പണിമുടക്കിയത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പണിമുടക്കിൽ നിന്ന് വിട്ടുനിന്നു.
ടെമ്പോ ട്രാവലറുകളും ടാക്സികളും മറ്റു സ്വകാര്യ വാഹനങ്ങളും അടിയന്തിര സർവിസ് നടത്തിയതാണ് യാത്രക്കാർക്ക് ആശ്വാസമായത്. വിതാര ബസ്സിലെ ജീവനക്കാർക്കാണ് മർദനമേറ്റത്. ഇതേ തുടർന്ന് പിറ്റേന്ന് തലശേരി റൂട്ടിൽ ഓർഡിനറി ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.