മാഹി: കോൺഫെഡറേഷൻ ഓഫ് പോണ്ടിച്ചേരി സ്റ്റേറ്റ് ഗവ. എംപ്ലോയീസ് അസോസിയേഷൻ ഹോണററി പ്രസിഡൻറും സർവീസ് സംഘടന നേതാവുമായ സി.എച്ച് ബാലമോഹനൻ (74) നിര്യാതനായി. ഞായർ പുലർച്ചെ 4.15ന് വടകര സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പരേതരായ ചാരോത്ത് കുഞ്ഞിക്കണ്ണന്‍റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ചന്ദ്രി (അസിസ്റ്റൻറ്, കൽവേ കോളജ് പുതുച്ചേരി). മകൻ: ഷൈജു. മരുമകൾ: നിശാന്തി.
സഹോദരങ്ങൾ: പരേതനായ പത്മനാഭൻ, രവീന്ദ്രനാഥ്, അശോക് കുമാർ, വിശാലാക്ഷി, കമലാക്ഷി, വിജയലക്ഷ്മി, സോമൻ, ആനന്ദൻ, പ്രസന്ന.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് പുതുച്ചേരിയിൽ. ഭൗതിക ശരീരം മാഹി ഗവ. ജനറൽ ആശുപത്രിക്കടുത്തുള്ള ചാരോത്ത് ഭവനത്തിൽ നിന്ന് ഉച്ച രണ്ടിന് തുദർശനത്തിനായി മാഹി സ്പോട്സ് ക്ലബ്ബിലേക്ക് കൊണ്ടുപോകും. മൃതദേഹം വൈകീട്ട് നാലിന് പുതുച്ചേരിയിലേക്ക് കൊണ്ടു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.