മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപാസിലെ കാവുംഭാഗം കൊളശ്ശേരിയിൽ സ്ഥാപിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തി പൂർത്തിയായി. ഇലക്ട്രോണിക് സംവിധാനമുള്ള ഗെയിറ്റുകളാണ് ഇവിടെ പണിതിരിക്കുന്നത്.
ആറു ഇരുമ്പു തൂണുകളിൽ ഷീറ്റ് പാകിയാണ് മേൽക്കൂര പണിതിട്ടുള്ളത്.
താൽകാലികമായിട്ടാണ് ഈ ടോൾ പ്ലാസ. നിർദിഷ്ട തിരുവനന്തപുരം-കാസർകോട് പാത യാഥാർഥ്യമാകുമ്പോൾ ഈ ടോൾ പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ഇതിന്റെ ഇരുവശങ്ങളിലുമായി 80 ലൈറ്റുകൾ പ്രകാശിപ്പിച്ചു കഴിഞ്ഞു. ഈ ബൈപാസിൽ മറ്റു ഭാഗങ്ങളെല്ലാം ഇരുട്ടിലാണ്.
ബൈപാസിൽ തെരുവ് വിളക്കുകൾ നാട്ടുവാൻ ദേശീയ പാത അതോറിറ്റി ഇതുവരെ ടെൻഡർ നൽകിയിട്ടില്ല.
ഇരുട്ടായതിനാൽ ഈ റോഡിൽ തെരുവു നായകൾ തമ്പടിച്ചതിനാൽ ഇത് വഴിയുള്ള കാൽനടയാത്ര ദുഷ്കരമാണ്. പാതയിലെ പെരിങ്ങാടി സിഗ്നൽ ലൈറ്റുകളും ടോൾ പ്ലാസയിലെ ലൈറ്റുകളും കെൽട്രോൺ കമ്പനിയാണ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.