14 ചക്ര ലോറി ദേശീയപാതയിൽ ബ്രേക് ഡൗണായി; മാഹിയിൽ വൻ ഗതാഗത തടസം

മാഹി: മാഹി ദേശീയപാതയിൽ ലോറി തകരാറിലായതിനെ തുടർന്ന് മൂന്നര മണിക്കൂറോളം നീണ്ട ഗതാഗത തടസം. എറണാകുളത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന 14 ചക്ര ലോറിയാണ് പാറക്കൽ കയറ്റത്തിൽ ഗിയർ ബോക്സ്‌ തകരാറിലായി നിന്നു പോയത്.

രാവിലെ ഒമ്പതിന് വഴിയിലായ ലോറി നീക്കുന്നതിനായി ഉച്ചക്ക് 12.30 ഓടെയാണ് ക്രെയിൻ എത്തിയത്. നിറയെ സ്റ്റീൽ കമ്പികളുമായി എത്തിയ ലോറിക്ക് കയറ്റം കയറാൻ കഴിയാത്തതിനാൽ പിന്നിലേക്ക് തള്ളിയാണ് റോഡിൽ നിന്ന് സമീപത്തെ പെട്രോൾ പമ്പിലേക്ക് മാറ്റിയിട്ടത്.

ഏറെ നീണ്ട ഗതാഗത തടസം ജനങ്ങൾക്ക് വ്യാപക ബുദ്ധിമുട്ടുണ്ടാക്കി. മാഹിയിൽ ഈ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്ന് പോകുന്നത് പതിവാണ്. ഇങ്ങനെ തകരാർ സംഭവിക്കുന്ന വാഹനങ്ങൾ ഉടനടി മാറ്റുന്നതിന് ക്രെയിൻ വാങ്ങണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയിരുന്നു. എന്നാൽ, അധികൃതർ തയാറാവുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. 

Tags:    
News Summary - huge traffic jam after lorry breakdown in mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.