മാഹി: വ്യാപാര ലൈസൻസ് 29 വരെ പിഴയില്ലാതെ പുതുക്കാമെന്ന് മാഹി നഗരസഭ കമിഷണർ അറിയിച്ചു. ഡീലിമിറ്റേഷൻ നടക്കുന്ന സമയമായതിനാൽ 2023-24 വർഷത്തെ അപേക്ഷ നൽകിയ എല്ലാവർക്കും ലൈസൻസ് നൽകുവാൻ സാധിച്ചില്ല. ഇത്തരത്തിൽ ലൈസൻസ് ലഭിക്കാത്തവർ ഓൺലൈൻ അപേക്ഷ എടുക്കാതെ ഓഫിസിൽ നേരിട്ടു വന്ന് ഫീസ് അടക്കേണ്ടതാണ്.
2023-24 വർഷത്തെ ലൈസൻസ് ലഭിച്ചവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് പ്രിന്റെടുത്ത് ഒരു ഫോട്ടോ സഹിതം ഓഫിസിൽ ഹാജരാക്കി ഫീസ് അടക്കണം. ലൈസൻസ് പുതുക്കുമ്പോൾ കെട്ടിട നികുതി രശീതിയും ഭക്ഷ്യ വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ഫുഡ് ലൈസൻസും ഹാജരാക്കണം. പള്ളൂർ, പന്തക്കൽ, ചാലക്കര ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷകൾ ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ പള്ളൂർ എത്താ സിവിൽ ഓഫിസിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.