വടകര: മാഹി ബൈപാസ് നിർമാണം നവംബറിൽ പൂർത്തിയാവും. കാരോത്ത് റെയിൽവേ മേൽപാലം പണി പുരോഗമിക്കുകയാണ്. ഏഴ് ഗർഡറുകൾ സ്ഥാപിച്ചു. ബാക്കിയുള്ളത് ഉടൻ സ്ഥാപിക്കും. ചെന്നൈയിൽ നിന്നെത്തിച്ച ഗർഡറുകൾ സ്ഥാപിച്ചതിന് പിന്നാലെ കാരോത്ത് ഗേറ്റും അനുബന്ധ റോഡും താൽക്കാലികമായി തുറന്നു. ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് അടച്ചത് യാത്രാക്ലേശത്തിന് കാരണമായ പാശ്ചാത്തലത്തിലാണ് തുറന്നത്. 41 ഗർഡറുകളാണ് വേണ്ടത്.
ബാക്കിയുള്ള ഗർഡറുകൾ എത്തിയാൽ പണി തുടങ്ങും. റെയിൽവേ ലൈനിന് മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ റെയിൽവേയുടെ അനുമതി ലഭ്യമാവുന്ന മുറക്ക് തുടങ്ങും. നിർമാണ കമ്പനിയുമായി അധികൃതർ നടത്തിയ അവലോകന യോഗത്തിലാണ് നവംബറിൽ പണി പൂർത്തിയാക്കാൻ ധാരണയിലായത്. 2018 ലാണ് ബൈപാസ് നിർമാണത്തിന് തുടക്കമായത്. കോവിഡും വെള്ളപ്പൊക്കവും പ്രവൃത്തിയെ ബാധിച്ചു.
30 മാസംകൊണ്ട് പണി പൂർത്തിയാക്കി പാത ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്നായിരുന്നു നിർമാണം ഏറ്റെടുത്ത കമ്പനിയുമായുള്ള കരാർ. സ്ഥലം ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബൈപാസിന്റെ ഭാഗമായി നാല് പാലങ്ങളും 22 അടിപ്പാതകളും നിർമിച്ചു. റോഡിൽ അടയാളപ്പെടുത്തൽ, പെയിന്റിങ്, തിരിച്ചറിയാനുള്ള ബോർഡ്, റിഫ്ലക്ടർ എന്നിവയും പൂർത്തിയായി. പാലയാട്ടുനിന്ന് നിട്ടൂർ വരെ 900 മീറ്റർ നീളത്തിൽ ബൈപാസിലെ ഏറ്റവും വലിയ പാലമാണ് ആദ്യം നിർമിച്ചത്.
ആകെയുള്ള 18.6 കിലോമീറ്റർ റോഡിൽ ടാറിങ് ഭൂരിഭാഗവും കഴിഞ്ഞു. അഞ്ചരക്കണ്ടിപ്പുഴക്ക് കുറുകെ മുഴപ്പിലങ്ങാടിനെ ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റർ നീളമുള്ള പാലം, എരഞ്ഞോളിപ്പുഴക്ക് കുറുകെയുള്ള പാലം, കവിയൂർ മുതൽ മാഹി വരെയുള്ള 870 മീറ്റർ പാലം എന്നിവ നിർമിച്ചു.
ദേശീയപാതയിൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ല അതിർത്തിയായ അഴിയൂർവരെ 18.6 കിലോമീറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.