മാഹി സർക്കാർ സ്കൂളുകളിൽ അധ്യാപകരില്ല; വിദ്യാർഥികൾ പ്രതിസന്ധിയിൽ

മാ​ഹി: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നാ​ല് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഹി​സ്റ്റ​റി​യി​ൽ ഒ​രാ​ളെ മാ​ത്രം നി​യ​മി​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് നീ​തി കേ​ടാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മാ​ഹി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ.

സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ കൊ​മേ​ഴ്സ്, കെ​മി​സ്ട്രി, ഹി​സ്റ്റ​റി വി​ഷ​യ​ങ്ങ​ൾ​ക്ക് ഓ​രോ അ​ധ്യാ​പ​ക​ർ ഇ​നി​യും വേ​ണം. പ്രീ ​പ്രൈ​മ​റി​യി​ൽ ആ​വ​ശ്യ​മു​ള്ള മൂ​ന്ന് ബാ​ല സേ​വി​ക​മാ​രു​ടെ ഒ​ഴി​വി​ലും അ​ധി​കൃ​ത​ർ ക​ണ്ണ​ട​ക്കു​ക​യാ​ണ്. പ്രൈ​മ​റി​യി​ൽ ആ​റ് അ​ധ്യാ​പ​ക​രു​ടെ​യും സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മാ​ത്സ് (ഒ​ന്ന്), സോ​ഷ്യ​ൽ സ​യ​ൻ​സ് (നാ​ല്), അ​റ​ബി​ക് (അ​ഞ്ച്), മ​ല​യാ​ളം (ഏ​ഴ്), ഹി​ന്ദി (അ​ഞ്ച്) എ​ന്നി​വ​യി​ൽ 22 അ​ധ്യാ​പ​ക​രു​ടെ​യും ഒ​ഴി​വ് നി​ക​ത്തി​യി​ട്ടി​ല്ല.

സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ർ ഇ​ല്ലാ​ത്ത ക്ലാ​സി​ലെ ബ​ഹ​ളം കാ​ര​ണം സ​മീ​പ​ത്തെ ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ചി​ല അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. മൂ​ന്ന് സ്കൂ​ളു​ക​ളി​ൽ ച​രി​ത്രം പ​ഠി​പ്പി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് കാ​ര​ണം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ത്തി​ന് എ​ങ്ങ​നെ​യാ​ണ് ഉ​ത്ത​ര​മെ​ഴു​തു​ക എ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Tags:    
News Summary - Mahi government schools have no teachers; Students are in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.