മാഹി: അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാഹി റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം 26ന് നടക്കും. ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
രാവിലെ 10 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഇതിനകം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും. മാഹി സ്റ്റേഷനിലെ ഉദ്ഘാടന ചടങ്ങിന് സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ് നേതൃത്വം നൽകും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നേതൃത്വം നൽകുന്ന ഡിവിഷൻ ചീഫ് വെൽഫെയർ ഇൻസ്പെക്ടർ ഇ.ഡി.വിനോദ് രാജ് പറഞ്ഞു.
അമൃത ഭാരത് പദ്ധതിയിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കാനുള്ളത്. രണ്ടു വർഷം കൊണ്ടാണ് പ്രവർത്തികൾ പൂർത്തിയാക്കേണ്ടത്. ചില പ്രവൃത്തികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട് നിർമാണപ്രവർത്തികൾക്ക് റെയിൽവേയുടെ 24 മണിക്കൂർ നിരീക്ഷണ സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.