മാഹി: മുഹർറം പ്രമാണിച്ച് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതിന് പകരമായി ആഗസ്റ്റ് 20 ശനിയാഴ്ച മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ അറിയിച്ചു.
കേരളത്തിൽ ഈ വർഷത്തെ മുഹർറം അവധി നേരത്തെ എട്ടാം തീയതിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മുസ്‍ലിം സംഘടനകളുടെ ആവശ്യപ്രകാരം അവധി പുനര്‍നിശ്ചയിച്ചു. ആഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ചയാണ് പുതുക്കിയ അവധി.
സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഒന്‍പതിന് അവധിയായിരിക്കും. ഇതോടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.