മാഹി: വിഖ്യാത ചിത്രകാരൻ എം.വി ദേവന്റെ സ്മരണയ്ക്കായി എം.വി.ദേവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കലാ പുരസ്കാരത്തിന് ചിത്രകാരനും ചോഴ മണ്ഡലം ആർട്ടിസ്റ്റ് വില്ലേജിന്റെ സ്ഥാപകരിലൊരാളും, അവിടെ തന്നെ കലാപ്രവർത്തനമാരംഭിക്കുകയും ചെയ്ത പ്രഥമ മലയാളിയായ പി.ഗോപിനാഥിനെ തെരഞ്ഞെടുത്തു.
ദേശത്തും വിദേശങ്ങളിലുമായി നിരവധി പ്രദർശനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ച ഗോപിനാഥിനെത്തേടി ഒട്ടേറെ ദേശീയ ബഹുമതികളും തേടിയെത്തിയിരുന്നു. എൻ.കെ.പി. മുത്തുക്കോയ, എം.രാമചന്ദ്രൻ ,കെ.എൻ.ഷാജി, ബിനു രാജ് കലാപീഠം, സുരേഷ് കൂത്തുപറമ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.
ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും, കീർത്തി പത്രവും അടങ്ങുന്നതാണ് കലാ പുരസ്കാരം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.