കാത്തിരിപ്പ് വിഫലം: കണ്ണീരോർമയായി നഫീസ നഷ്‌വ

മാ​ഹി: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഈ​സ്റ്റ്‌ പ​ള്ളൂ​രി​ലെ ന​ഫീ​സ ന​ഷ്‌​വ (14) നി​ര്യാ​ത​യാ​യി. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‌ സ​മീ​പ​മു​ള്ള അം​ബി​ടാ​ട്ടി​ൽ ന​വാ​സി​ന്റെ​യും ഈ​സ്റ്റ് പ​ള്ളൂ​ർ അ​വ​റോ​ത്ത് സ്കൂ​ളി​ന്​ സ​മീ​പം ഹം​റാ​സി​ൽ ചൊ​ക്ലി താ​യി​പ്ര​ത്ത്‌ റ​സ്മി​ന​യു​ടേ​യും മ​ക​ളാ​ണ്‌. സ​ഹോ​ദ​ര​ങ്ങ​ൾ: താ​ഹ ന​ദ്‌​വി​ൻ, ഫാ​ത്തി​മ ഹെ​ന്ന.

വെ​ല്ലൂ​രി​ലെ ചി​കി​ത്സ​ക​ളി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഫ​ലം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​യു​ള്ള സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പു​ണെ​യി​ലെ ദീ​നാ​നാ​ഥ് മ​ങ്കേ​ഷ്ക​ർ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ലേ​ക്ക് ചി​കി​ത്സ​ക​ൾ മാ​റ്റി​യി​രു​ന്നു. അ​വി​ടെയായി​രു​ന്നു അ​ന്ത്യം.‌

ന​ഫീ​സ ന​ഷ്‌​വ​യു​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങൾ വി​ഫ​ല​മാ​യ​തി​ന്‍റെ ദുഃ​ഖം പ​ങ്കു​വെ​ക്കു​ക​യാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ഗ്രാ​മ​ത്തി ജു​മാ മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Tags:    
News Summary - Nafisa Nashwa passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.