ന്യൂമാഹി: പെരിങ്ങാടി ഭാഗങ്ങൾ ഉൾപ്പെടെ റോഡുകൾ കാടുകയറി കാൽനട പോലും ദുസ്സഹമായി. ഓവുചാലുകളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് കവറിലാക്കി തള്ളിയിരിക്കുകയാണ്. പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപം റോഡരികിൽ കാടു കയറി ട്രാഫിക് സൂചന ബോർഡുകൾ തന്നെ മറഞ്ഞു.
പാമ്പുകൾ ഉൾപ്പെടെ ഇഴജന്തുക്കളുടെ സാന്നിധ്യവും ഈ ഭാഗത്തുണ്ട്. പഞ്ചായത്തിന്റെ പെരിങ്ങാടി മിനി പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന് സമീപവും ഇതേ സാഹചര്യമാണ്. ന്യൂമാഹി ഹോമിയോ ഡിസ്പെൻസറി, കുടുംബക്ഷേമകേന്ദ്രം, ന്യൂമാഹി വില്ലേജ് ഓഫിസ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഗേറ്റിന് സമീപമാണ്. തഴച്ചുവളർന്ന പുല്ലും കുറ്റിക്കാടുകളും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രമാണ്. അധികൃതരിൽ നിന്ന് അടിയന്തര നടപടി പ്രതീക്ഷിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.